Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rebel Camp

ദീ​ദി​യു​ടെ കോ​ട്ട​യി​ൽ വീ​ണ്ടും വി​ള്ള​ൽ; സു​ദി​പ് ബ​ന്ദോ​പാ​ധ്യാ​യും വി​മ​ത ക്യാ​മ്പി​ലേ​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി ലോ​ക്സ​ഭ​യി​ലെ മു​തി​ർ​ന്ന ടി​എം​സി നേ​താ​വും മ​മ​ത​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന സു​ദി​പ് ബ​ന്ദോ​പാ​ധ്യാ​യ് വി​മ​ത​പ​ക്ഷ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തൃ​ണ​മൂ​ലി​ലെ വി​മ​ത നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ശ​താ​ബ്ദി റോ​യി​ക്കൊ​പ്പം സു​ദി​പ് ബ​ന്ദോ​പാ​ധ്യാ​യ് ബി​ജെ​പി നേ​താ​വ് ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും ഈ ​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി.

നേ​ര​ത്തെ മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ രം​ഗ​ത്തു​വ​രി​ക​യും പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ അ​നു​മ​തി തേ​ടു​ക​യും ചെ​യ്ത 19 വി​മ​ത എം​പി​മാ​രു​ടെ ആ​ദ്യ പ​ട്ടി​ക​യി​ൽ സു​ദി​പ് ബ​ന്ദോ​പാ​ധ്യാ​യ് ഒ​പ്പു​വെ​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​വും വി​മ​ത​ർ​ക്കൊ​പ്പം ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. സു​ദി​പ് ബ​ന്ദോ​പാ​ധ്യാ​യ് കൂ​ടി എ​ത്തി​യ​തോ​ടെ ലോ​ക്സ​ഭ​യി​ൽ മ​മ​ത ബാ​ന​ർ​ജി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ വി​മ​ത എം​പി​മാ​രു​ടെ എ​ണ്ണം 20 ആ​യി.

Latest News

Corehub Up